
മഹാരാഷ്ട്രയിലെ പ്രെളയത്തിനിടെ ഇലക്ട്രിക് പോസ്റ്റില്‍ കുടുങ്ങിയ വൈദ്യുതി ബോര്‍ഡ് ജീവനക്കാരെ അതിസാഹസികമായി രക്ഷപ്പെടുത്തി എന്‍ഡിആര്‍എഫ്. പാല്‍ഘറില്‍ സൂര്യ നദി കരകവിഞ്ഞൊഴുകിയതോടെയാണ് ഇവര്‍ ഇലക്ട്രിക് പോസ്റ്റില്‍ കുടുങ്ങിയത്.ബോട്ടില്‍ രക്ഷയ്‌ക്കെത്തിയ എന്‍ഡിഎഫ്ആര്‍എഫ് സംഘം ഇവരെ സേ്ര്രഫി ബെല്‍റ്റുകള്‍ ഉപയോഗിച്ച് താഴെയെിറക്കുകയായിരുന്നു. അതി സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്.അതേസമയം, മഹാരാഷ്ട്രയില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 138ആയി. മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു. ഇവിടെ 32ഓളം വീടുകള്‍ തകര്‍ന്നെന്നും 52 പേരെ കാണാതിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സൈന്യവും എന്‍ഡിആര്‍എഫും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ തുടരുകയാണ്. ആറ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോലാപ്പൂര്‍, റായ്ഗഡ്, രത്നഗിരി, പല്‍ഘര്‍, താനെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുംബൈയില്‍ അതിതീവ്ര മഴ പെയ്യുമെന്നാണ് പ്രവചനം. വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കി.
#nationalstories #ndrfrescue #keralakaumudinews
0 Comments