
മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ മൊഴിക്ക് നിയമസാധുതയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കസ്റ്റംസ് ആക്ടിലെ 108 പ്രകാരമാണ് മുഖ്യമന്ത്രിക്ക് ഷോകോസ് നോട്ടീസ് അയച്ചിരിക്കുന്നത്. കസ്റ്റംസ് ആക്ടിലെ 108 സി.ആര്‍.പി.സി ആക്ടിലെ 164 ന് തുല്യമാണ്. അത് ഒരു മജിസ്‌ട്രേറ്റിന് മുന്നില്‍ കൊടുക്കുന്ന മൊഴിപോലെ പ്രധാനമാണ്. സ്വപ്നയും സരിത്തും കൊടുത്ത മൊഴികള്‍ക്ക് നിയമസാധുതയുണ്ട്. മൊഴി മാറ്റിപ്പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കാമെന്നും സതീശന്‍ പറഞ്ഞു.കേസില്‍ പ്രതിയായ ഒരു സ്ത്രീയുടെ ആരോപണം അംഗീകരിക്കാനാവില്ലെന്നാണ് സി.പി.എം ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തട്ടിപ്പ് കേസില്‍ പ്രതിയായ ഒരു സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ നീചമായ രീതിയില്‍ വേട്ടയാടിയത് മറക്കരുതെന്നും വി.ഡി സതീശന്‍ പറഞ്ഞു. പിണറായിക്കെതിരെ കാലചക്രം തിരിഞ്ഞു വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണ കടത്തു കേസ് പ്രതി സരിത്ത് കസ്റ്റംസിന് നല്‍കിയ മൊഴി കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. കോണ്‍സുല്‍ ജനറല്‍ സഹായിച്ചെന്ന് സ്വപ്ന സുരേഷും മൊഴി നല്‍കി. 2017ലെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ഡോളര്‍ കടത്ത് നടന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി. പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിലാണ് ഈ വിവരങ്ങള്‍.
#DollarSmuggling #SwapnaSuresh #KeralaKaumudinews
0 Comments